IdukkiKeralaKottayamLatest

കോട്ടയത്ത് 101 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 58 പേർക്ക് കൊവിഡ്

“Manju”

കോട്ടയം ജില്ലയില്‍ പുതിയതായി 101 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഏഴു പേര്‍ വീതവും രോഗബാധിതരായി.

മണിമല-12, അതിരമ്പുഴ-11, ആര്‍പ്പൂക്കര-9, വിജയപുരം-8, കാഞ്ഞിരപ്പള്ളി-7 എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.

ഇടുക്കിയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പെട്ടിമുടി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ എൻഡിആർഎഫ് സംഘത്തിലെ ഒരാൾക്കും കൊവിഡ് സ്ഥിരികരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 27 പേർക്കും ഇന്ന് കൊവിഡ് സ്ഥിരികരിച്ചു. ജില്ലയിൽ 8 പേർ ഇന്ന് രോഗമുക്തരായി.

Related Articles

Back to top button