IndiaKeralaLatest

മലപ്പുറം സ്വദേശി നബീല്‍ ആമസോണില്‍ ബുക്ക് ചെയ്തത് 1400 രൂപയുടെ പവര്‍ബാങ്ക്, കിട്ടിയത് 8000 രൂപ വിലമതിയ്ക്കുന്ന റെഡ്മി 8 സ്മാര്‍ട്ട് ഫോണ്‍

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം: ഓണ്‍ലൈനില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്​തവര്‍ക്ക്​ കരിങ്കല്ലും ഇഷ്​ടികയുമൊക്കെ പാര്‍സല്‍ ലഭിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്​. എന്നാല്‍, 1,400രൂപയുടെ പവര്‍ ബാങ്ക്​ ഓര്‍ഡര്‍ ചെയ്​തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ഫോണ്‍. ആഗസ്​ത്​ 10 നാണ്​ ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച്‌​ പവര്‍ ബാങ്കിന്​ നബീല്‍ ബുക്ക്​ ചെയ്​തത്​. ആഗസ്​ത്​ 15ന്​ പാഴ്​സലായി സാധനം എത്തി. പെട്ടി പൊളിച്ചപ്പോള്‍ നബീല്‍ ഞെട്ടി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ്​ മി എട്ട്​ എ ഡ്യുവല്‍ എന്ന ഫോണായിരുന്നു അത്​.

അബദ്ധം കൈയ്യോടെ തന്നെ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു. ഒപ്പം, അറിയിച്ചപ്പോള്‍ സ്വാതന്ത്രദിന സമ്മാനമായി വെച്ചോളാനും ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗി​​ച്ചോളൂ എന്ന ട്വീറ്റും മറുപടിയായി നല്‍കി.

Related Articles

Back to top button