KeralaKollamLatest

നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ്; വിവാഹത്തില്‍ പങ്കെടുത്തവര്‍ ക്വാറന്റീനില്‍

“Manju”

ശ്രീജ.എസ്

കൊല്ലം: ജില്ലയിലെ പത്താനാപുരത്ത് വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വിവാഹത്തില്‍ 48 പേര്‍ പങ്കെടുത്തെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഈ 48 പേരില്‍ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണെന്നു ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സ്രവ സാംപിളുകള്‍ ടെസ്റ്റിനായി ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Related Articles

Back to top button