IndiaLatest

ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച്‌ നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

“Manju”

ഹൈദരാബാദ്: ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞ് കയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുടിലുകള്‍ ഇടിച്ച്‌ തെറിപ്പിച്ച കാര്‍ ഡ്രെയ്‌നേജ് കനാലിലേക്ക് വീഴുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വച്ചും, ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. വാഹനം അപകടത്തില്‍ പെട്ടയുടനെ കുട്ടി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരനാണ് വാഹനം ഓടിച്ചത് എന്ന് കണ്ടെത്തിയത്. കാറില്‍ മറ്റ് ചിലരും ഉണ്ടായിരുന്നു. മകന്‍ വാഹനം ഓടിക്കാറുണ്ടെന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിയാമായിരുന്നു. പിതാവിനെതിരെ നരഹത്യാകുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button