KeralaLatestThiruvananthapuram

പാലക്കാട് കുഴഞ്ഞു വീണു മരിച്ച വയോധികന്‍റെ മൃതദേഹം വഴിയരികില്‍ അനാഥമായി കിടന്നത് മൂന്നു മണിക്കൂര്‍‌

“Manju”

സിന്ധുമോള്‍ ആര്‍

പാലക്കാട്: കൊടുവായൂരില്‍ കുഴഞ്ഞുവീണ് മരിച്ച വയോധികന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് മണിക്കൂറുകള്‍ക്ക് ശേഷം. വൈകുന്നേരം 6.30 ഓടെ മരിച്ച നിലയില്‍ കണ്ട കൊടുവായൂര്‍ സ്വദേശി സിറാജുദ്ധീന്റെ മൃതദേഹം 10.30 ഓടെയാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കൊടുവായൂര്‍ മിനി സ്റ്റോപ്പിലാണ് സംഭവം.

ആക്രി കച്ചവടക്കാരനായ സിറാജുദ്ദീനെ ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 6.30 ഓടെയാണ് ഇയാള്‍ മരിച്ചു കിടക്കുകയാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. അവരെത്തി ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. രണ്ടു മണിക്കൂറിലേറെ മൃതദേഹം വഴിയരികില്‍ അനാഥമായി കിടന്നു. കൊവിഡ് ഭയത്താലാണ് നാട്ടുകാരും പൊലീസും മൃതദേഹമെടുക്കാന്‍ ഭയന്നത്. ആരോഗ്യ വകുപ്പിനെ അറിയിച്ചപ്പോള്‍ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് കെ ബാബു എംഎല്‍എ പറഞ്ഞു. പൊലീസിനെയും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെയും നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും ഇരുകൂട്ടരും മൃതദേഹം മാറ്റാതെ പരസ്പരം ചുമതലയില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. കോവിഡ് ബാധിതരെ ആശുപത്രികളിലേക്കും രോഗം മാറിയവരെ വീടുകളിലേക്കും എത്തിക്കേണ്ട തിരക്ക് മൂലമാണ് ആംബുലന്‍സ് എത്താന്‍ വൈകിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button