IndiaLatest

രാജ്യത്ത് വാക്സിന്‍ ഉത്സവത്തിന് ഇന്ന് തുടക്കമാകും

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വാക്‌സീന്‍ ഉത്സവത്തിന് ഇന്ന് തുടക്കം. വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനാല്‍ പല സംസ്ഥാനങ്ങളും ബുധനാഴ്ച വരെ നീളുന്ന വാക്‌സീന്‍ ഉത്സവം നടത്താനാകുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്‌സീന്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതല്‍ വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ട്.
രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്‌സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നാല് ദിവസം നീളുന്ന വാക്സിന്‍ ഉത്സവിന് കോവിഡ് വാക്സിന്‍ തികഞ്ഞേക്കില്ലെന്ന ആശങ്കയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്രയില്‍ 15 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും. രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച സര്‍വ്വ കക്ഷി യോഗം ഇന്ന് നടക്കും.

Related Articles

Back to top button