KeralaLatestThrissur

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ തട്ടിപ്പ്; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

“Manju”

സിന്ധുമോള്‍ ആര്‍

‌ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലെ തട്ടിപ്പിനെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ. പി സുകുമാരനെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ സംഭവത്തിലാണ് നടപടി. തട്ടിപ്പിന് കൂട്ട് നിന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പണം തിരികെ നല്‍കി തടിയൂരി.

കഴിഞ്ഞ ദിവസങ്ങളില്‍ നീലംപേരൂരില്‍ ശക്തമായ മഴ മൂലം വെള്ളക്കെട്ട് രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിരുന്നു. ഈ ക്യാമ്പുകളിലേക്ക് അതത് ഗ്രാമ പഞ്ചായത്തിലെ മെമ്പര്‍‍മാരാണ് വില്ലേജ് ഓഫീസില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കേണ്ടത്. എന്നാല്‍ ക്യാമ്പിലെത്തിയ ഭക്ഷ്യധാന്യങ്ങളുടെ അളവ് കുറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ബ്രാഞ്ച് സെക്രട്ടറിയെ പരസ്യമായി വിചാരണ ചെയ്യുകയും അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ സിപിഎം നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി സുകുമാരന്‍ വീട്ടിലേക്കാണ് കൊണ്ടുപോയതെന്ന് മനസ്സിലായത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അവിടെ ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തി. ഈ സംഭവം പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടായ പശ്ചാത്തലത്തിലാണ് സുകുമാരനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

Related Articles

Back to top button