InternationalLatest

കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിയായി സിബി ജോര്‍ജ് ചുമതലയേറ്റു

“Manju”

ശ്രീജ.എസ്

കുവൈറ്റ് സിറ്റി : കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളി ഐ.എഫ്.എസ് ഓഫിസര്‍ സിബി ജോര്‍ജ് ചുമതലയേറ്റു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവസാഗര്‍ മേയ്​ 31ന്​ വിരമിച്ച ഒഴിവിലേക്കാണ്​ ഐ.എഫ്.എസ് 1993 ബാച്ച്‌ ഉദ്യോഗസ്ഥനായ സിബി ജോര്‍ജ് എത്തിയത്. കുവൈറ്റ് വിദേശകാര്യമന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഡോ. അഹ്മദ് നാസര്‍ മുഹമ്മദ് അല്‍ സബയ്ക്ക് പുതിയ അംബാസിഡര്‍ അധികാരപത്രത്തിന്റെ പകര്‍പ്പ് സമര്‍പ്പിച്ചു.

ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായ ഖാലിദ് അല്‍ ജറല്ല, വിദേശകാര്യ പ്രോട്ടോക്കോള്‍ വിഭാഗം സഹമന്ത്രി ദാരി അല്‍ അജ്രാന്‍, വിദേശകാര്യ സഹമന്ത്രി സല അല്‍ ലൗഘാനി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പാലാ സ്വദേശിയാണ്‌ സിബി ജോര്‍ജ്. യു.എസ്.എയിലും സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് അദ്ദേഹം ഈസ്റ്റ്- ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രികാ ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. അറബി ഭാഷയിലും നല്ല പ്രാവീണ്യം നേടിയിട്ടുണ്ട്.

Related Articles

Back to top button