KeralaLatest

‘ചൂസ് ഫ്രാന്‍സ് ദി ടൂറില്‍’ പങ്കെടുത്തത് 4500 ലധികം വിദ്യാര്‍ഥികള്‍

വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഫ്രാന്‍സ്.

“Manju”

വിദേശ പഠനം; ഇന്ത്യക്കാര്‍ക്കിടയില്‍ ഫ്രാന്‍സിനോടുള്ള പ്രിയമേറുന്നു;  ഇതിനോടകം 'ചൂസ് ഫ്രാന്‍സ് ദി ടൂറില്‍' പങ്കെടുത്തത് 4500 ലധികം ...

2030 ഓടെ 30,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലെത്തിക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വമ്ബിച്ച വര്‍ധനവുണ്ടായിട്ടുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രഞ്ച് വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി നടത്തി വരുന്ന Choose de France 2023 ക്യാമ്പയിന്‍ വമ്പിച്ച വിജയമായി മാറിയിരിക്കുകകയാണ്. ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 4,500 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 48 ഓളം ഫ്രഞ്ച് സര്‍വ്വകലാശാലകളുമായി സഹകരിച്ചാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യയില്‍ കാമ്യിന്‍ സംഘടിപ്പിക്കുന്നത്.

ഫ്രാന്‍സ് ദി ടൂര്‍ 2023
ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കടന്ന് വരവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിനാണിത്. 48 ഓളം ഫ്രഞ്ച് സര്‍വ്വകലാശാലകളുമായി സഹകരിച്ചാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യയില്‍ കാമ്ബയിന്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ മാനവ വിഭവ ശേഷി കൈമാറ്റവും, ഗവേഷണഅക്കാദമിക മേഖലയില്‍ സഹകരണം സാധ്യമാക്കലുമാണ് ക്യാമ്ബയിനിന്റെ ലക്ഷ്യങ്ങള്‍. മാത്രമല്ല ഫ്രഞ്ച് സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും, കോഴ്‌സുകളെ കുറിച്ചും, ഫ്രഞ്ച് വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും എല്ലാം വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കാനും സാധിക്കും.

സ്റ്റെം വിഷയങ്ങള്‍
മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള വിപുലമായ അക്കാദമിക് വിഷയങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍ മാറുന്നതയാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ സയന്‍സ്, സ്‌റ്റെം തുടങ്ങിയ മേഖലകളിലും യു.എസ്, യു.കെ എന്നിവക്കപ്പുറത്തേക്ക് ഫ്രഞ്ച് സാധ്യതകള്‍ തേടുന്നതാണ് പുതിയ ട്രെന്‍ഡ്. നേരത്തെ തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെ രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മേഖലയിലടക്കം മാറ്റങ്ങള്‍ വരുത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ പഠന കോഴ്‌സുകള്‍ വിപുലീകരിക്കുന്നതടക്കമുള്ള നടപടികളാണ് ഫ്രഞ്ച് സര്‍ക്കാര്‍ കൈകൊള്ളുന്നത്. 1600 ലധികം ഇംഗ്ലീഷ് പ്രോഗ്രാമുകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.

കരിയര്‍ സാധ്യതകള്‍
ഫ്രാന്‍സിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് പഠനത്തിന് ശേഷമുള്ള കരിയര്‍ സാധ്യതകള്‍. നിലവില്‍ രണ്ട് വര്‍ഷത്തേക്കുള്ള പോസ്റ്റ് സ്റ്റഡി വിസയാണ് ഫ്രാന്‍സിലുള്ളത്. മാത്രമല്ല ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി അഞ്ച് വര്‍ഷ ഷോര്‍ട്ട് ടേം ഷെങ്കന്‍ വിസയും ഫ്രാന്‍സ് അനുവദിക്കുന്നുണ്ട്.

നിലവില്‍ 8,000 മുതല്‍ 10,000 വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ ഉപരി പഠന സാധ്യതകള്‍ തേടുന്നുണ്ട്. പോപ്പുലര്‍ സ്റ്റഡി ഡെസ്റ്റിനേഷനുകളായ യു.എസ്, യു.കെ, കാനഡ എന്നിവയുമായി തുലനം ചെയ്യുമ്ബോള്‍ ഇതൊരു ചെറിയ സംഖ്യയാണെങ്കിലും വരും ദിവസങ്ങളില്‍ ഗണ്യമായ വര്‍ധനവ് എണ്ണത്തില്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

Related Articles

Back to top button