InternationalLatest

ഭൂപടം ഉപയോഗിച്ച് എല്ലാ രാജ്യങ്ങളെയും തിരിച്ചറിയുന്നതിനുള്ള :’ റെക്കോര്‍ഡ് സൃഷ്ടിച്ചു 7 വയസ്സുകാരൻ

“Manju”

ശ്രീജ.എസ്

ദുബായ്: ലോകത്തിലെ എല്ലാ രാജ്യങ്ങളെയും മാപ്പ് ഉപയോഗിച്ച്‌ വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കൈക്കലാക്കിയിരിക്കുകയാണ് ശ്രേയസ് അരുണ്‍ കുമാര്‍ എന്ന 7 വയസുകാരന്‍.റാസ് അല്‍ ഖൈമ സ്കോളേഴ്സ് സ്കൂളില ‌ ഇന്ത്യന്‍ സ്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ഈ കൊച്ച്‌ മിടുക്കന് നാല് മിനിറ്റ് 54 സെക്കന്‍ഡിനുള്ളില്‍ രൂപം മനസിലാക്കി 195 രാജ്യങ്ങള്‍ ഏതാണെന്ന് പറയാന്‍ കഴിയും. ഇത് കൊണ്ട് തീരുന്നില്ല ശ്രേയസിന്റെ ഓര്‍മശക്തി.

കൂടാതെ വിവിധ ലോകരാജ്യങ്ങളുടെ പാതകകളും കാണാപ്പാഠമാണ്. വെറും 6 മാസങ്ങള്‍ക്ക് മുന്‍പാണ് മകന്റെ കഴിവ് മാതാപിതാക്കളായ അരുണ്‍ കുമാറും ലക്ഷ്മിയും മനസിലാക്കിയത്.തുടര്‍ന്ന് ഇവര്‍ പ്രോല്‍സാഹനവുമായി മകന് ഒപ്പം നിന്നു. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ശ്രേയസിപ്പോള്‍.

Related Articles

Back to top button