IndiaLatest

ഡല്‍ഹിയില്‍ അ​യ്യാ​യി​ര​ത്തി​ല​ധി​കം അ​ന​ധി​കൃ​ത മ​സാ​ജിം​ഗ് പാ​ര്‍​ല​റു​ക​ള്‍

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹിയില്‍ അ​ന​ധി​കൃ​തമായി അ​യ്യാ​യി​ര​ത്തി​ല​ധി​കം മ​സാ​ജ് സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍. വ​ന്‍ മാ​ഫി​യാ സം​ഘ​ങ്ങ​ള്‍ നടത്തുന്ന ഇത്തരം ​മ​സാ​ജ് സെ​ന്‍റ​റു​കളില്‍ ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ക്കു​ന്നതായും അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ 1000ല​ധി​കം യു​വ​തി​ക​ളെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് ര​ക്ഷ​പ്പെ​ടു​ത്താന്‍ കഴിഞ്ഞതായും വ​നി​താ ക​മ്മീ​ഷ​ന്‍ ‌അവകാശപ്പെട്ടു.

ന​ട​പ​ടി എ​ടു​ത്ത​തി​ന് മാ​ഫി​യാ സം​ഘ​ങ്ങ​ളില്‍ നിന്ന് നി​ര​വ​ധി ഭീ​ഷ​ണി​ക​ളും അ​തി​ക്ര​മ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നു, ര​ണ്ട് കേ​സു​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ട്. എ​ന്നാ​ലും ഇ​വ​ര്‍​ക്കെ​തി​രെ മു​ന്നോ​ട്ട് ത​ന്നെ പോ​കു​മെ​ന്നും​ വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലേ​വാ​ള്‍ പ​റ​യു​ന്നു.

Related Articles

Back to top button