IndiaLatest

നാവിക സേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തിന് ഇന്ന് തുടക്കം

“Manju”

ശ്രീജ.എസ്

ഡല്‍ഹി : നാവിക സേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ നാവിക സേന തീരുമാനിച്ചിരുന്നു. ഈ സാഹചര്യം സമ്മേളനം വിലയിരുത്തും. ഭരണതലം മുതല്‍ താഴേ തട്ടുവരെയുള്ള പ്രവര്‍ത്തന രീതിയും ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അവലോകനം ചെയ്യും.

അതേ സമയം, ഇ​​​​ന്ത്യ-​​​​ചൈ​​​​ന സം​​​​ഘ​​​​ര്‍​​​​ഷം നി​​​​ല​​​​നി​​​​ല്‍​​​​ക്കുന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പാ​​​​ക്കി​​​​സ്ഥാ​​​​നു​​​​മാ​​​​യു​​​​ള്ള പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ല്‍ തേ​​​​ജ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ന്യ​​​​സി​​​​ച്ചു. ഇ​​​​ന്ത്യ ത​​​​ദ്ദേ​​​​ശീ​​​യ​​​മാ​​​​യി നി​​​​ര്‍​​​​മി​​​​ച്ച ചെ​​​​റുയു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​മാ​​ണു തേ​​​​ജ​​​​സ്. സ​​​​തേ​​​​ണ്‍ എ​​​​യ​​​​ര്‍ ക​​​​മാ​​​​ന്‍​​​​ഡി​​​ന്റെ കീ​​​​ഴി​​​​ല്‍ സു​​​​ളൂ​​​​ര്‍ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി 45-ാം സ്ക്വാ​​​​ഡ്ര​​​​ണി​​​​നെ​​​​യാ​​​​ണ് വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ്വ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ തേ​​​​ജ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളെ പ്ര​​​​കീ​​​​ര്‍​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ല്‍​​​​സി​​​​എ മാ​​​​ര്‍​​​​ക്ക് 1 എ ​​​​പ​​​​തി​​​​പ്പ് വൈ​​​​കാ​​​​തെ പൂ​​​​ര്‍​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

Related Articles

Back to top button