IndiaKeralaLatest

NMDC-യില്‍ 59 അപ്രന്റിസ് ഒഴിവ്

“Manju”

 

ഛത്തീസ്ഗഢില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ട്രെയിനിങ്, സേഫ്റ്റി & എന്‍വയോണ്‍മെന്റ് വിഭാഗത്തിലേക്ക് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഗ്രാജുവേറ്റ് അപ്രന്റിസ്-16: യോഗ്യത: സിവില്‍/മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്സ്/മൈനിങ് എന്‍ജിനീയറിങ്ങിലെ നാല് വര്‍ഷ ബിരുദം. www.mhrdnats.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.

ടെക്നീഷ്യന്‍ അപ്രന്റിസ്-13: യോഗ്യത: മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് & ടെലി കമ്യൂണിക്കേഷന്‍/ മൈനിങ്/ മോഡേണ്‍ ഓഫീസ് പ്രാക്ടീസ് മാനേജ്മെന്റ്/കംപ്യൂട്ടര്‍ സയന്‍സ് & ആപ്ലിക്കേഷനില്‍ ത്രിവത്സര ഡിപ്ലോമ. www.mhrdnats.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.

പ്രോഗ്രാമിങ് & സിസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്(PASAA) 30: യോഗ്യത: കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റ്റന്റ് NCVT സര്‍ട്ടിഫിക്കറ്റ്. www.apprenticeshipindia.org എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.

വിശദമായ വിജ്ഞാപനം www.nmdc.co.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15.

Related Articles

Back to top button