KeralaLatestThrissur

കുന്നംകുളത്ത് കർഷകർക്ക് ആശ്വാസമായി കാർഷിക വിപണന കേന്ദ്രം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കുന്നംകുളത്ത് കർഷകർക്ക് ആശ്വാസമായി കാർഷിക വിപണന കേന്ദ്രം. കുന്നംകുളം കൃഷിഭവൻ, ആർത്താറ്റ് കൃഷി ഭവൻ പരിധിയിലുള്ള കർഷകർക്ക് വിപണന കേന്ദ്രത്തിലൂടെ കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കാം. ആഗസ്റ്റ് 27 ന് വിപണന കേന്ദ്രത്തിൽ ആദ്യത്തെ ആഴ്ചച്ചന്ത ആരംഭിക്കും. മേഖലയിലെ കർഷകരുടെ കാർഷികോൽപ്പന്നങ്ങൾ ഇവിടെ നിന്നു നേരിട്ടു വാങ്ങാം. ഇതോടൊപ്പം ഓണച്ചന്തയും ആരംഭിക്കും. നഗരസഭ ചെയർമാൻ, സി ഡി എസ് ചെയർ പേഴ്‌സൻ എന്നിവർ കൺവീനറായ കമ്മറ്റിയാണ് കാർഷിക വിപണന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പ്രദേശത്തെ കർഷകരുടെ ക്ലസ്റ്റർ രൂപീകരിച്ചാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുക. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവരും കമ്മിറ്റിയിലുണ്ട്.

Related Articles

Back to top button