Latest

ആര്‍ ടി പി സി ആര്‍ നിരക്ക് വര്‍ധിപ്പിച്ചു

“Manju”

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 1500 ല്‍ നിന്ന് 1700 രൂപയാക്കി. തുടക്കത്തില്‍ 2750 രൂപയായിരുന്ന പി സി ആര്‍ പരിശോധന നിരക്ക് നാല് തവണയായി കുറച്ചാണ് 1500 രൂപയായത്. ഈ നിരക്ക് പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് 200 രൂപ കൂട്ടി ഉത്തരവിറങ്ങിയത്. ആന്‍റിജന്‍ പരിശോധന നിരക്ക് 300 രൂപയായി തുടരും.

എന്നാല്‍, ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കോവിഡ് വാക്സീന്‍ സ്വീകരിക്കണമെന്ന് ഐ സി എം ആര്‍ നിര്‍ദേശം നല്‍കി. ഇത്തരക്കാരില്‍ കോവിഡ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ ഇവര്‍ വാക്സീന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത്. കോവിഡ് വന്ന് പോയവരും വാക്സീന്‍ സ്വീകരിക്കണമെന്നാണ് ഐ സി എം ആര്‍ നിര്‍ദേശിച്ചു. 24 ദിവസത്തിനുള്ളില്‍ 60 ലക്ഷം പേര്‍ വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button