IndiaLatest

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും ഗുരുതരം. അ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ​കോ​ശ അ​ണു​ബാ​ധ ഉ​ണ്ടാ​യ​താ​യും ഡ​ല്‍​ഹി​യി​ലെ സൈ​നി​ക റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ശ്വാസ കോശത്തിലെ അണുബാധ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ നി​ല​നി​റു​ത്തു​ന്ന​ത്.

ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അഭിജിത് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ , ഇതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നീല വഷളായതായി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവരുന്നത്.

Related Articles

Back to top button