AlappuzhaKeralaLatest

മാവേലിക്കര പൊലീസ് നഗരത്തില്‍ നടത്തിയ ബോധവത്കരണ ജാഥ വ്യത്യസ്ഥമായി

“Manju”

മാവേലിക്കര- കോവിഡ് -19 നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാവേലിക്കര പൊലീസ് നഗരത്തില്‍ നടത്തിയ ബോധവത്കരണ ജാഥ വ്യത്യസ്ഥമായി. മാവേലിക്കരയിലെ ഒറ്റയാന്‍ സമരനായകന്‍ മാവേലിക്കര സുദര്‍ശനൻ ജാഥയുടെ മുന്നിൽ കാലനായി വേഷമിട്ട് അണിനിരന്നത് ശ്രദ്ധ ആകർഷിച്ചു. ഭയം വേണ്ട ജാഗ്രത മതി, സമ്പർക്കത്തിലൂടെ രോഗം പകരാതെ സൂക്ഷിക്കുക, സമാഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ശുചിത്വം പരിപാലിക്കുക എന്നീ സന്ദേശങ്ങൾ അടങ്ങിയ പ്ലക് കാർഡ് ഒരു കൈയ്യിലും കാലന്റെ ആയുധമായ കയർ മറുകൈയ്യിൽ ചുഴറ്റിക്കൊണ്ടുമാണ് മാവേലിക്കര സുദര്‍ശനൻ ജാഥയെ നയിച്ചത്. പിന്നാലെ കരുതലില്ലാത്തവരെ കുരുക്കാൻ കോവിഡ് കാലൻ കാത്തിരിക്കുന്നു എന്ന സന്ദേശം അടങ്ങിയ ബാനറുമായി മാവേലിക്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും അണിനിരന്നു. ബുദ്ധജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ മാവേലിക്കര സി.ഐ ബി.വിനോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

Related Articles

Back to top button