IndiaKeralaLatest

കോവിഡ് മഹാമാരി തുടര്‍ന്നാല്‍ രാജ്യത്ത് ആറ് കോടിയിലേറെ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമാകും;

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി തുടര്‍ന്നാല്‍ ആറ് കോടിയിലേറെ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 32.5% ആകുമെന്നും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും രാജ്യാന്തര ലേബര്‍ ഓര്‍ഗനൈസേഷന്റെയും റിപ്പോര്‍ട്ട്. തൊഴിലെടുക്കാവുന്ന കുറഞ്ഞ പ്രായപരിധിയായ 15നും 24നും ഇടയ്ക്കുള്ളവര്‍ക്ക് കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലവസരങ്ങള്‍ കുറയുമെന്നാണ് കണക്ക്.

നിര്‍മ്മാണ കാര്‍ഷിക മേഖലകളിലായിരിക്കും കൂടുതല്‍ ജോലി നഷ്ടമുണ്ടാകുന്നത്. അപ്രന്റീസ്ഷിപ്പുകളും ഇന്റേണ്‍ഷിപ്പുകളും കോവിഡ് പ്രതിസന്ധി തുടങ്ങിയതു മുതല്‍ ഇല്ലാതാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ (കേന്ദ്ര, സംസ്ഥാന) കൃത്യമായ നടപടികളെടുത്തില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. ജൂലൈയില്‍ രാജ്യത്ത് 50 ലക്ഷത്തോളം സ്ഥിരം ശമ്പളക്കാര്‍ക്കു ജോലി നഷ്ടപ്പെട്ടുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും കാരണം സ്ഥിരം ജോലി നഷ്ടപ്പെട്ടവര്‍ 1.89 കോടിയായി.

അസംഘടിത മേഖലയിലുള്ളവര്‍ക്ക് 60 കഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജനയില്‍ ചേരുന്നവരുടെ എണ്ണം കുറഞ്ഞതായി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. ഏപ്രിലിനും ജൂലൈയ്ക്കുമിടയില്‍ 61,908 പേരാണ് പദ്ധതിയില്‍ ചേര്‍ന്നത്. മാര്‍ച്ച്‌ ഡിസംബര്‍ കാലത്ത് ഇത് 1,32,892 ആയിരുന്നു.

Related Articles

Back to top button