KasaragodKeralaLatest

വസന്തത്തിന്റെ വരവറിയിച്ച് ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബങ്ങളിൽ ചൂടി പൂജ

“Manju”

https://www.facebook.com/SanthigiriNews/posts/1670175473146240

അനൂപ് എം സി
കാഞ്ഞങ്ങാട്:വസന്തത്തിന്റെ വരവറിയിച്ച് പൂക്കൾ നിറയുന്ന ശ്രാവണ മാസത്തിൽ ചൂടി പൂജ. ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബങ്ങളിൽ മാത്രം നടക്കുന്ന ആചാര പൂജയാണ് ചൂടി പൂജ. കാസർകോട്-കാഞ്ഞങ്ങാട്ടെ ഗൗഡസാരസ്വത സമൂഹത്തിന്റെ വീടുകളിൽ ചൂടി പൂജ നടന്നു. കുടുംബത്തിൽ സർവ്വ മംഗളം വരാനായി സുമംഗലികളാണ് പരമ്പരാഗത അനുഷ്ഠാന രീതിയിൽ ഇത്തരത്തിൽ തുളസി പൂജ നടത്തുന്നത്. വീട്ടു മുറ്റത്തെ തുളസി ചെടിയും സൂര്യദേവനും ആരാധിക്കപ്പെടുന്ന ഈ പൂജ നടത്തുന്നത് വെള്ളി, ഞായർ ദിവസങ്ങളിലാണ്. കർക്കടകവാവ് കഴിഞ്ഞു വരുന്ന ശ്രാ വണ മാസത്തിലെ വെള്ളി ശനി ഞായർ ദിവസങ്ങളിലാണ് ചൂടി പൂജ. കർക്കിടക വാവിന് ശേഷമുള്ള വാവിന് മുൻപ് പൂജ നടത്തണമെന്നതും ഇതിന്റെ പ്രത്യേകതയാണ്. കുളിച്ച് ശുദ്ധിയായി മധുര നിവേദ്യം തയ്യാറാക്കുന്നതോ ടെയാണ് പൂജാ കർമ്മങ്ങൾക്ക് തുടക്കമാകുന്നത്.

https://www.facebook.com/SanthigiriNews/posts/1670175403146247

കറുക, മുക്കുറ്റിപൂവ്, ഹനുമാൻകിരീട പുഷ്പം, മീശ പൂവ്, ശീപോതിപൂവ് തുടങ്ങി വീട്ടുമുറ്റത്തെ സുലഭമായ പൂക്കളും ഔഷധസസ്യങ്ങളും ലഭ്യമായ മറ്റു പൂക്കളും ചേർത്തുകെട്ടി ചൂടി അതായത് കൊച്ചു പൂച്ചെണ്ട് ഉണ്ടാക്കിയാണ് പൂജ ചെയ്യുന്നത്, ഇങ്ങനെ വിവിധ പൂക്കൾ ചേർത്ത് ചരട് കൊണ്ട് കെട്ടുന്നതിനാലാണ് ചൂടിപൂജ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ചൂടി കൊണ്ട് തുളസി പൂജ നടത്തുന്നതാണ് പ്രധാന ചടങ്ങ്.

https://www.facebook.com/SanthigiriNews/posts/1670175226479598

മറ്റെല്ലാ പൂജകളിലും പുരുഷന്മാരുടെ പങ്കാളിത്തം ഉണ്ടാകാറുണ്ടെങ്കിലും ചൂടി പൂജ നടത്തുന്നത് സ്ത്രീകൾ മാത്രമാണ്. രാവിലെ തുടങ്ങി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പൂജ അവസാനിക്കുന്നു. വീടിന്റെ പ്രധാന വാതിൽ പടിയിലും പൂജാമുറിയും പ്രത്യേക ആരാധനയുണ്ട്.

https://www.facebook.com/SanthigiriNews/posts/1670175029812951

രണ്ട് ഭാഗത്തും ഓരോ ചൂടി വെച്ച് കത്തിച്ച നിലവിളക്കുമായാണ് വാതിൽപടി കയറി വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത്. പൂജകൾക്കുശേഷം മുതിർന്ന സുമംഗലികളായ സ്ത്രീകൾക്ക് ചൂടി കൈമാറി കാൽ തൊട്ട് വണങ്ങി അനുഗ്രഹം തേടുന്നു. പുതുതായി വീട്ടിലെത്തിയ സുമംഗലികളായ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരും പൂജയിൽ പങ്കെടുക്കുന്നു. അടുത്ത ബന്ധുക്കളും മറ്റും ചടങ്ങിൽ പങ്കെടുക്കാറുണ്ട്. കാഞ്ഞങ്ങാട് പ്രദേശത്തെ വിവിധ ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബങ്ങളിൽ ചൂട് പൂജ നടന്നത്.

Related Articles

Back to top button