EntertainmentLatest

നസ്‌ലിനെ  ട്രോളി എസ് എസ് രാജമൗലി; ഏറ്റെടുത്ത് ആരാധകര്‍

“Manju”

മലയാള സിനിമയ്ക്ക് വന്‍ സര്‍പ്രൈസ് ഹിറ്റ് സമ്മാനിച്ച സിനിമയാണ് പ്രേമലു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത  പ്രേമലു തെലുങ്കില്‍ തരംഗമാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്ത സംവിധായകന്‍ രാജമൗലിയും നടന്‍ നസ്‌ലിനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വൈറലാകുന്നത്. സിനിമയില്‍ സെക്കന്‍ഡ് ഹാഫില്‍ താന്‍ ശ്രദ്ധിച്ച നസ്‌ലിന്റെ ഒരു ആംഗ്യത്തെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോ. പ്രേമലുവിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് രസകരമായ ഈ സംഭവം.

മമിതയെ കാണുമ്പോള്‍ നസ്‌ലിന്‍ കൈ മടക്കി എന്തോ കാണിക്കുന്ന ഒരു സീനുണ്ട് എന്താണത് എന്ന് നസ്‌ലിനോട് രാജമൗലി ചോദിച്ചു. അത് ഹായ് കാണിച്ചതാണ് എന്നായിരുന്നു താരം രാജമൗലിയോട് പറഞ്ഞത്. എന്നാല്‍ അത് ഒരു ഹായ് കൊടുത്തതായി തനിക്ക് തോന്നിയില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കയ്യില്‍ കപ്പലണ്ടി ഉണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ കാണിച്ചത് എന്ന് നസ്‌ലിന്റെ മറുപടി. തുടര്‍ന്ന് താരത്തെക്കൊണ്ട് രാജമൗലി വീണ്ടും അതേ ആംഗ്യം കാണിക്കുകയായിരുന്നു, ഇതോടെ വേദിയൊന്നാകെ ചിരി കൊണ്ടും കൈയടികൊണ്ടും നിറഞ്ഞു.

തുടര്‍ന്ന് രാജമൗലി പറഞ്ഞതിങ്ങനെ, ‘വളരെ കഷ്ടപ്പെട്ട് ആക്ഷന്‍ സീക്വന്‍സുകളൊക്കെ എടുത്ത് തിയേറ്ററില്‍ ഞാന്‍ കൈയ്യടി വാങ്ങുമ്പോള്‍ വെറും ആറ്റിറ്റിയൂഡ് കൊണ്ട് ഒരു കൈ പൊക്കി കാണിച്ച ഒറ്റ ഷോട്ടില്‍ നസ്‌ലിന്‍ അതേ കൈയടി വാങ്ങി’. മികച്ച ഭാവിയുള്ളയാളാണ് നസ്‌ലിനെന്നും രാജമൗലി പറഞ്ഞു.

Related Articles

Back to top button