IndiaKeralaLatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ലെന്നും അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് കൈമാറ്റം പാടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമസഭയില്‍ പ്രമേയം കൊണ്ടുവരികയും ചെയ്യും

Related Articles

Back to top button