LatestThiruvananthapuram

വ്യാഴാഴ്ച പ്രാർത്ഥന: കോർഡിനേറ്റർമാരെ സന്ദർശിച്ചു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയിൽ വ്യാഴാഴ്ച പ്രാർത്ഥന ആരംഭിക്കുന്നതിന്റെ ഭാഗമായി അതാത് സ്ഥലങ്ങളിൽ ഏകോപന ചുമതല വഹിക്കുന്ന കോർഡിനേറ്റർമാരെ സന്ന്യാസിമാരുടെ നേതൃത്വത്തിലുള്ള ടീം സന്ദർശിച്ചു. ശാന്തിപുരം, കരുണപുരം, ജ്യോതിപുരം യൂണിറ്റുകളിലെ വ്യാഴാഴ്ച പ്രാർത്ഥന ചുമതലക്കാരെ സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി എം.പി.സത്പ്രഭ, എ.പ്രദീപ്, എസ്.രാജകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.

പോത്തൻകോട്, പാലോട്ടുകോണം, ലക്ഷ്മിപുരം യൂണിറ്റുകളിലെ കോർഡിനേറ്റർമാരെ സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി പി.ആർ.ശാന്തിപ്രിയൻ, ബ്രഹ്മചാരി കെ.എസ്.അജിത്ത് കുമാർ, ബി.ഷാജി, എസ്. ഷിനു എന്നിവരുൾപ്പെട്ട സംഘം സന്ദർശിച്ചു.

രത്നഗിരി, ആനന്ദപുരം യൂണിറ്റ് വ്യാഴാഴ്ച പ്രാർത്ഥന ചുമതലക്കാരെ സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി, ബ്രഹ്മചാരി എൻ.എം.മനു, എം.പി. പ്രമോദ്, വി.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. ബാക്കി യൂണിറ്റുകളിലുള്ള കോർഡിനേറ്റർമാരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സന്ദർശിക്കും.

Related Articles

Back to top button