IndiaInternationalLatest

കോവിഡ് ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 6.68 കോടി ആയി ഉയര്‍ന്നു

“Manju”

സിന്ധുമോൾ. ആർ

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആറ് കോടി അറുപത്തിയെട്ട് ലക്ഷമായി ഉയര്‍ന്നു. 6,19,157 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,68,32,931 ആയി ഉയര്‍ന്നു. 15,33,741 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തി രണ്ട് ലക്ഷം പിന്നിടുകയും ചെയ്തു.

കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം രാജ്യത്ത് 2,07,176 പേര്‍ക്കാണ് പുതിയതായി വൈറസ്ബാധ സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒന്നര കോടിയോട് അടുത്തു. 2,87,825 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 87 ലക്ഷം പിന്നിട്ടു.

Related Articles

Check Also
Close
Back to top button