KeralaLatestThiruvananthapuram

ഓണം വിപണിയിലെ ഭക്ഷ്യ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: ഓണം വിപണിയിലെ ഭക്ഷ്യ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും എഫ്‌എസ്‌എസ്‌എഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കണം. ഓണത്തോടനുബന്ധിച്ചു റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവയുടെ വില്‍പനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു.

പാക്കറ്റില്‍ നിര്‍മ്മാണ തിയതി, ഉപയോഗിക്കാവുന്ന പരമാവധി തിയതി, വില, തൂക്കം, സ്ഥാപനത്തിന്റെ മേല്‍ വിലാസം, എഫ്‌എസ്‌എസ്‌എഐ നമ്ബര്‍, ഫോണ്‍ എന്നിവ പ്രദര്‍ശിപ്പിക്കണം. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചാകണം നിര്‍മ്മാണ-വിപണന പ്രവര്‍ത്തനങ്ങള്‍. അസുഖങ്ങളുള്ള ജോലിക്കാരെ ഒഴിവാക്കുകയും നിര്‍മ്മാണ സ്ഥലം ശുചിയായിരിക്കുകയും വേണം. ജല പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കൂ.

കൂടാതെ പച്ചക്കറി, അരി, മറ്റ് ഭക്ഷണ വസ്തുക്കള്‍, ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവയുടെ ശുചിത്വം ഉറപ്പാക്കണം. ഉപയോഗ തിയതി കൃത്യമായി ഉറപ്പ് വരുത്തി 70 ഡിഗ്രി ചൂടാക്കിയ ശേഷമേ പാല്‍/ മറ്റ് പാലുല്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കാവൂ. ഇവ വില്‍പ്പന നടത്തുന്ന വാഹനത്തില്‍ ഫ്രീസര്‍ സംവിധാനം ഉണ്ടായിരിക്കണം. ബിരിയാണി, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ചൂടോടെ തന്നെ വില്‍ക്കുക.

Related Articles

Back to top button