Latest

ശ്രീലങ്കയുടെ ലഹിരു കുമാരയ്ക്ക് കോവിഡ്

“Manju”

ശ്രീലങ്കയുടെ കരീബിയന്‍ പര്യടനത്തിന് മുമ്പായി ഒരു താരം കോവിഡ് പോസിറ്റീവ്. ഇന്ന് യാത്രയാകേണ്ട ടീമിന്റെ കോവിഡ് പരിശോധനയിലാണ് ഫാസ്റ്റ് ബൗളര്‍ ലഹിരു കുമാര പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ലഹിരു കുമാരയ്ക്ക് പകരം സുരംഗ ലക്മല്‍ ടീമിനൊപ്പം യാത്രയാകുമെന്നാണ് അറിയുന്നത്. ശ്രീലങ്കന്‍ താരങ്ങളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന രണ്ടാമത്തെ താരമാണ് കുമാര. നേരത്തെ ലഹിരു തിരിമന്നേ കോവിഡ് പോസിറ്റീവ് ആയ ശേഷം അസുഖം മാറി എത്തിയിരുന്നു.

Related Articles

Back to top button