എസ് സേതുനാഥ്
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2450 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1115 പേരാണ്. 162 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 11071 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 487, 40, 11
തിരുവനന്തപുരം റൂറല്‍ – 626, 468, 25
കൊല്ലം സിറ്റി – 245, 57, 28
കൊല്ലം റൂറല്‍ – 575, 6, 1
പത്തനംതിട്ട – 36, 53, 6
ആലപ്പുഴ- 60, 38, 7
കോട്ടയം – 27, 15, 0
ഇടുക്കി – 16, 3, 1
എറണാകുളം സിറ്റി – 15, 8, 2
എറണാകുളം റൂറല്‍ – 49, 8, 9
തൃശൂര്‍ സിറ്റി – 61, 71, 27
തൃശൂര്‍ റൂറല്‍ – 20, 27, 6
പാലക്കാട് – 80, 142, 1
മലപ്പുറം – 30, 39, 3
കോഴിക്കോട് സിറ്റി – 44, 44, 25
കോഴിക്കോട് റൂറല്‍ – 7, 10, 2
വയനാട് – 23, 0, 7
കണ്ണൂര്‍ – 3, 3, 0
കാസര്‍ഗോഡ് – 46, 83, 1