തെലുങ്കാനയിലെ മുന്‍ ആരോഗ്യ മന്ത്രി എട്ടേല രാജേന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. തെലുങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് രാജിവെച്ചതിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിധ്യത്തില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഭൂമി കുംഭകോണത്തില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം തന്നെ പാര്‍ട്ടി അനാവശ്യമായി വേട്ടയാടുകയാണെന്നു വ്യക്തമാക്കിയിരിന്നു.
Related Articles
Check Also
Close
-
കേരളത്തിലെത്താന്‍ ആകാംക്ഷ; മലയാളത്തില്‍ കുറിപ്പ് പങ്കുവെച്ച് പ്രധാനമന്ത്രിApril 24, 2023 10:02 AM