KeralaLatestThiruvananthapuram

ധർമ്മബോധമുള്ള തലമുറ വിവാഹങ്ങളിലൂടെ: പോസ്റ്റ് മാരിറ്റൽ കൗൺസിംലിംഗ് നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിൻെറ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ‘മംഗല്യശ്രീ’ പദ്ധതിയുടെ ഭാഗമായി വിവാഹാനന്തര (പോസ്റ്റ് മാരിറ്റൽ) കൗൺസിലിംഗ് സംഘടിപ്പിച്ചു. നവംബർ 13 ഞായറാഴ്ച ഓൺലൈനായി നടന്ന കൗൺസിലിംഗിൽ ധർമ്മബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം ശാന്തിഗിരിയിലെ വിവാഹങ്ങളിലൂടെ സാധ്യമാക്കേണ്ടതുണ്ടെന്ന് ശാന്തിഗിരി ആശ്രമം ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. ചിട്ട, പ്രാർത്ഥന, പഞ്ചശുദ്ധി, മനസ്സിൻെറ സൂക്ഷിപ്പ്, സ്നേഹം, ആർദ്രത, ഗുരു പകർന്നു നൽകിയ മാതൃക എന്നിവയിലൂന്നി ജീവിതത്തെ ധന്യമാക്കണമെന്ന് ശാന്തിഗിരി മാതൃമണ്ഡലം ഇൻചാർജ് ജനനി പ്രമീള ജ്ഞാനതപസ്വിനി പറഞ്ഞു.

വികാരങ്ങൾക്ക് അടിമപ്പെടാതെ വിവേകബുദ്ധിയോടെ പ്രവർത്തിച്ച് ജീവിതത്തെ ശോഭനമാക്കണമെന്ന് ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെന്റ് പബ്ലിക്ക് റിലേഷൻസ് സീനിയർ അഡ്വൈസർ ഡോ.റ്റിഎസ്സ്.സോമനാഥൻ പറഞ്ഞു.
ഗുരുകാരുണ്യത്തിൻെറ നിറവിലുള്ള വിവാഹങ്ങളിലൂടെ ഗുരുവിന്റെ ഉപകരണങ്ങളാകുന്ന മഹത്കർമ്മമാണ് നടക്കുന്നതെന്ന് റിട്ട.അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവ്വീസ് ഡോ.ബി.ഉഷാകുമാരി പറഞ്ഞു. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ എസ്.രാജീവ് ആമുഖമായി സംസാരിച്ചു. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി ഓഫീസ് മാനേജർ വി.കെ. കോസല കൃതജ്ഞത രേഖപ്പെടുത്തി. 24 ദമ്പതികൾ പങ്കെടുത്തു. കൗൺസിലിംഗ് ഏറെ പ്രയോജനകരമായിരുന്നു വെന്ന് ദമ്പതിമാർ അഭിപ്രായപ്പെട്ടു.

Related Articles

Back to top button