KeralaLatestThiruvananthapuram

കോവിഡ് മഹാമാരിയ്ക്കെതിരെ പോത്തൻകോട് ഗ്രാമപഞ്ചായത്ത്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് ഗ്രാമപഞ്ചായത്ത അതിർത്തിയിൽ കോവിട് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത്, പോലീസ്, ആരോഗ്യവകുപ്പ്, വ്യാപാരിവ്യവസായി സമിതി, വ്യാപാരിവ്യവസായി ഏകോപനസമിതി, പോത്തൻകോട് ടൗൺ റസിഡൻസ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി പോത്തൻകോട് എസ്. എൻ.ഡി.പി ഹാളിൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുകയുണ്ടായി. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു.

പോത്തൻകോട് ടൗൺ വാർഡ് മെമ്പർ ശ്രീ. സജിത്ത് സ്വാഗതം ആശംസിച്ചു. വ്യാപാരിവ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ശ്രീ. എൻ.സുധീന്ദ്രൻ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ശ്രീ. എസ്.വൈ.സുരേഷ് കുമാർ, ശ്രീ. രവീന്ദ്രൻ നായർ, ശ്രീ. മാഹീൻ, ശ്രീ. ഷിബി, അനിൽ കുമാർ, സുധൻ.എസ്.നായർ, ദേവനേശൻ എന്നിവർ പങ്കെടുത്തു. ജംഗ്ഷനിലും സമീപപ്രദേശത്തും ബോക്സ് വച്ച് വ്യാപാരസ്ഥാപനങ്ങളും, ജനങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങൾ തുടർച്ചയായി അനൗൺസ് ചെയ്യാൻ തീരുമാനിച്ചു.

Related Articles

Back to top button