KeralaLatestThiruvananthapuram

പോത്തൻകോട് : കോവിഡ് ബോധവൽക്കരണ മൈക്ക് അനൗൺസ്മെന്റ്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി അടുത്ത ഒരാഴ്ച കാലം പോത്തൻകോട് ടൗണിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നു. പോത്തൻകോട് ഗ്രാമ പഞ്ചായത്തിന്റെ യും പോലീസ് ഡിപ്പാർട്ട്മെന്റ് കേരള വ്യാപാരി വ്യവസായി സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പോത്തൻകോട് പ്രസ്ക്ലബ്ബിൽ നടന്ന മീറ്റിംഗിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. റൂറൽ എസ്പി അശോക് കുമാർ ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷ് മുഖ്യാതിഥിയായിരുന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് എൻ സുധീന്ദ്രൻ, ടൗൺ വാർഡ് മെമ്പർ സജിത്ത് എസ് വി, എ കെ ദേവനേശൻ എന്നിവർ ആശംസകൾ അറിയിച്ചു.

കോവിഡ് പ്രതിരോധ ബോധവൽക്കരണ മൈക്ക് അനൗൺസ്മെന്റ് ഉദ്ഘാടനംജില്ലാ പോലീസ് മേധാവി (റൂറൽ) അശോക് കുമാർ ഐപിഎസ് നിർവഹിച്ചു. എല്ലാ കടകളുടെ മുന്നിലും സോപ്പും വെള്ളവും വയ്ക്കണമെന്നും മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചു മാത്രമേ കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ. 60 വയസ്സിന് മുകളിലുള്ള വരും പത്തു വയസ്സിനു താഴെയുള്ളവരും യാതൊരു കാരണവശാലും പുറത്തേക്ക് ഇറങ്ങരുത്. കൂടുതൽ കസ്റ്റമേഴ്സ് ഉള്ള കടക്കാർ വളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തണം. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഇന്ത്യ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ന്റെ യും പോലീസ് അധികാരികളുടെയും ഉത്തരവുകൾ അനുസരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Related Articles

Back to top button