InternationalLatest

ലണ്ടനില്‍ ഇന്ത്യന്‍ രാജകുമാരന്റെ കൊട്ടാരം വില്‍പ്പനയ്ക്ക്

“Manju”

സിന്ധുമോള്‍ ആര്‍

ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ രാജകുമാരന്റെ കൊട്ടാരം വില്‍പ്പനയ്ക്ക്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലഹോര്‍ ഉള്‍പ്പെടെയുള്ള സിഖ് സാമ്രാജ്യത്തിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ദുലീപ് സിങ്ങിന്റെ ഇളയ മകന്‍ വിക്ടര്‍ ആല്‍ബര്‍ട്ട് രാജകുമാരനു വിവാഹസമ്മാനമായി ലഭിച്ച കൊട്ടാരമാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഏകദേശം 152.02 കോടി രൂപയാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

സിഖ് മഹാരാജാവായിരുന്ന രഞ്ജിത്ത് സിങ്ങിന്റെ മകന്‍ ദുലീപ് സിങ്ങിനെ ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചതോടെ ഇംഗ്ലണ്ടിലേക്ക് നാടു കടത്തുകയായിരുന്നു. ലണ്ടനില്‍ വെച്ച്‌ 1866ലാണ് ദുലീപ് സിങ്ങിന്റെ മകന്‍ വിക്ടര്‍ ജനിച്ചത്. വിക്ടര്‍ രാജകുമാരന്‍ അന്നത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ സംരക്ഷണത്തിലായിരുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ ലേഡി ആന്‍ കൊവെന്‍ട്രിയെ വിവാഹം കഴിച്ചതോടെ തെക്കു പടിഞ്ഞാറന്‍ കെന്‍സിങ്ടനിലുള്ള കൊട്ടാരം അവര്‍ക്ക് ലഭിച്ചു. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കു വാങ്ങിയ ഈ മന്ദിരം പാട്ടത്തിനു നല്‍കുകയായിരുന്നു.

Related Articles

Back to top button