InternationalLatest
ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു
ശ്രീജ.എസ്
സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ 34-ാം ജന്മദിനത്തില് ജമൈക്കയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോള്‍ട്ട് ആഘോഷ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കോവിഡ് പരിശോധനയില്‍ കോവിഡ് ഫലം ലഭിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, ബയേണ്‍ ലെവര്കുസന് താരം ലിയോണ്‍ ബെയ്ലി തുടങ്ങിയവരും ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിതാവായശേഷമുള്ള ബോള്‍ട്ടിന്റെ ആദ്യ ജന്മദിനം കൂടിയായിരുന്നു ഇത്.