LatestThiruvananthapuram

ഓണത്തിന് ഗുണമേന്മയുളഅള പച്ചക്കറികള്‍ നല്‍കാന്‍ തളിര്‍

“Manju”

സിന്ധുമോള്‍ ആര്‍

സംസ്ഥാനത്തിലാദ്യമായി ബ്രാന്‍ഡഡ് പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് വി.എഫ്.പി.സി.കെ. ‘തളിര്‍’ എന്ന ബ്രാന്‍ഡിലാണ് ഇവ വിപണിയിലെത്തുന്നത് . ഗുണമേന്മയുള്ള പഴം, പച്ചക്കറികള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് സംഭരിക്കുകയാണ്. ഓരോ ജില്ലയിലെയും മികച്ച കര്‍ഷകരെ തിരഞ്ഞെടുത്ത് വി.എഫ്.പി.സി.കെ. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിളവെടുപ്പ് നടത്തി, പ്രൈമറി പ്രോസസ്സിംഗ് സെന്ററുകളില്‍ എത്തിക്കുന്നു.

ഇവിടെ ഉത്പ്പന്നങ്ങള്‍ പ്രീകൂളിംഗിനും ശുദ്ധീകരണ പ്രക്രിയകള്‍ക്കും ശേഷം ക്രെയിറ്റുകളിലാക്കി നിര്‍ദ്ദിഷ്ട വിപണന കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 34 തളിര്‍ ഗ്രീന്‍ ഷോപ്പുകള്‍ സംസ്ഥാനത്തിലുടനീളം ഈ വര്‍ഷം തന്നെ ആരംഭിക്കും

Related Articles

Back to top button