IndiaKeralaLatest

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കും- ഡോ ഹര്‍ഷവര്‍ധന്‍

“Manju”

ഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍.
കോവിഡ് മരുന്നായ 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് നല്‍കുന്ന രോഗികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരുന്നിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ പതിനായിരം ഡോസാണ് പുറത്തിറക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മരുന്നാണ് 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് എന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കും എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്.
ഇതിന് പുറമേ രോഗികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത കുറയ്ക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ഈ മരുന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പങ്കെടുത്തു.

Related Articles

Back to top button