KeralaLatestThiruvananthapuram

കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയില്‍ അപേക്ഷിക്കാം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം; കൃഷി വകുപ്പിന്റെ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ എന്ന കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയില്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍, സംരംഭകര്‍, കര്‍ഷക സംഘങ്ങള്‍ എന്നിവര്‍ക്ക് പവര്‍ ടില്ലര്‍, ട്രാക്ടര്‍, കൊയ്ത്ത് മെതിയന്ത്രം, നടീല്‍ യന്ത്രം തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സാമ്പത്തിക ആനുകൂല്യം ലഭിക്കും. കൂടാതെ വ്യക്തിഗത ആനുകൂല്യവും കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ് സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകള്‍ www.agrimachinery.nic.in വഴി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കാര്‍ഷിക എന്‍ജിനിയറിങ് ഓഫീസുമായി ബന്ധപ്പെടുക.

Related Articles

Back to top button