Latest

ആദ്യ വിമാന സര്‍വീസുമായി ഫ്ലൈബിഗ്

“Manju”

അസമില്‍ ആദ്യമായി ഫ്ലൈബിഗിന്റെ വിമാന സര്‍വീസിന് തുടക്കമായി. ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡൊലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഫ്ലൈബിഗ് പറന്നുയര്‍ന്നത്. ദീര്‍ഘനാളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഫ്ലൈബിഗ് അസമില്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ സര്‍വീസിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു നിര്‍വഹിച്ചു.

ഗുവാഹത്തിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ദിബ്രുഗഡിലാണ് അവസാനിപ്പിക്കുന്നത്. ഉഡാന്‍ ഇതര റൂട്ടുകളില്‍ അസം ടൂറിസം ഡെവലപ്മെന്റ് ഫ്ലൈറ്റ് സര്‍വീസ് ആരംഭിക്കുന്ന ആദ്യത്തെ റൂട്ടെന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. 4,500 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്.

അസാമിന്റെ വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് ഫ്ലൈബിഗ് സര്‍വീസുകള്‍ നടത്തുന്നത്. ഇത് കൂടുതല്‍ വിനോദസഞ്ചാരികളെ അസമിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണ്. ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button