IndiaKeralaLatest

ഉത്തര്‍പ്രദേശ് പഞ്ചായത്ത് രാജ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിയ്ക്ക് കൊറോണ

“Manju”

സിന്ധുമോള്‍ ആര്‍

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ മന്ത്രിക്ക് കൊറോണ. പഞ്ചായത്ത് രാജ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ച വിവരം ചൗധരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. അതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകുകയും സ്വയം നിരീക്ഷണത്തില്‍ പോകുകയും ചെയ്യണമെന്ന് ചൗധരി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഈ സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് കൊറോണയുള്ളതായി കണ്ടെത്തിയത്. ആഗസ്റ്റ് 18ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി അതുല്‍ ഗാര്‍ഗിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൗധരിക്കും രോഗം ബാധിച്ചത്.

Related Articles

Back to top button