IndiaLatest

മരണം 8,000 പിന്നിട്ട് മഹാരാഷ്ട്ര; മുംബൈയിൽ നിരോധനാജ്ഞ

“Manju”

മുംബൈ • കോവിഡ് ബാധിതരുടെ എണ്ണം 1.8 ലക്ഷം കടന്ന് മഹാരാഷ്ട്ര. 5537 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,80,298. ഇതിൽ 79,145 പേർ മുംബൈയിൽ. 198 പേർ കൂടി മരിച്ചതോടെ ആകെ മരണം 8053. രോഗവ്യാപനം പ്രതിരോധിക്കാൻ ഇൗ മാസം 15 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുംബൈ.

കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ച പൊലീസുകാരുടെ എണ്ണം 60 ആയി ഉയർന്നു. 4938–ൽ അധികം പൊലീസുകാർക്ക് രോഗം ബാധിച്ചു. നടൻ ആമിർ ഖാന്റെ കുടുംബത്തിൽ എല്ലാവരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്. 7 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പരിശോധന നടത്തിയത്.

3882 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ ആകെ രോഗികൾ 94049. ചെന്നൈയിൽ മാത്രം രോഗികൾ 60533. നഗരത്തിൽ 2182 പേർക്കു കൂടി രോഗം കണ്ടെത്തി. 63 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1264. മധുരയിലും രാമനാഥപുരത്തും രോഗ വ്യാപനം തീ‌വ്രമായി തുട‌രുന്നു. മധുരയിൽ 297 പേർക്കും രാമനാഥപുരത്ത് 100 പേർക്കും കൂടി രോ‌‌ഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ എഎസ്ഐ മരിച്ചു.

1272 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ രോഗികൾ 16514; ബെംഗളൂരുവിൽ 5290. 7 പേർ കൂടി മരിച്ചതോടെ കർണാടകയിൽ ആകെ മരണം 253.

Related Articles

Back to top button