IndiaLatest

പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ 2021 നായി കേന്ദ്രവനിതാ ശിശുവികസന മന്ത്രാലയം നാമനിർദ്ദേശം ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ
പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ -2021 നായി കുട്ടികൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് കേന്ദ്രവനിതാ ശിശുവികസന മന്ത്രാലയം നാമനിർദ്ദേശം ക്ഷണിച്ചു. ബാൽ ശക്തിപുരസ്‌കാർ, ബാൽകല്യാൺ പുരസ്‌കാർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഈ അവാർഡുകൾ നൽകുന്നത്.

എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിന് ഒരാഴ്ച മുന്‍പ് രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ വച്ച്‌ രാഷ്ട്രപതിയാണ് അവാർഡുകൾ സമ്മാനിക്കുന്നത്. പ്രധാനമന്ത്രിയും അവാർഡ് ജേതാക്കളെ ആദരിക്കുന്നു. ബാൽ ശക്തി പുരസ്‌കാറിന്റെ അവാർഡു ജേതാക്കൾക്ക്‌ ജനുവരി 26 ന് ന്യൂഡൽഹിയിലെ രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാം.

നൂതനാശയം, പ്രതിഭാശേഷി, സ്പോർട്സ്, കല, സംസ്കാരം, സാമൂഹ്യ സേവനം, ധീരത എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അസാധാരണമായ നേട്ടം കൈവരിച്ച കുട്ടികൾക്ക് അംഗീകാരം നൽകുകയാണ് ബാൽ ശക്തി പുരസ്‌കാർ ലക്ഷ്യമിടുന്നത്‌. ശിശുവികസനം, ശിശുസംരക്ഷണം, ശിശുക്ഷേമം എന്നീ മേഖലകളിൽ സമഗ്ര സംഭാവന നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള അംഗീകാരമാണ് ബാൽ കല്യാൺ പുരസ്‌കാർ‌.

വിശദമായ മാർ‌ഗനിർ‌ദ്ദേശങ്ങൾ‌ www.nca-wcd.nic.in ൽ ലഭിക്കും. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഈ വർഷം അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാനതീയതി 15.09.2020 വരെ നീട്ടി.

 

Related Articles

Back to top button