InternationalLatest

യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കി

“Manju”

യുദ്ധഭീതിക്കിടെ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഊര്‍ജിതമായി തുടരുന്നു. പൗരന്മാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ 7:30ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. രാത്രി 10:30ന് വിമാനം യാത്രക്കാരുമായി തിരികെ എത്തും. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളടക്കം 242 പൗരന്മാരുമായാണ് ഇന്ത്യയുടെ വന്ദേഭാരത് വിമാനം തിരികെയെത്തിയത്. യുക്രൈനിലെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും ഉടന്‍ നാട്ടിലേക്ക് അയക്കും.

അതേസമയം, പൗരന്മാരെ നിര്‍ബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. തിരിച്ചുവരാന്‍ താല്പര്യമുള്ള എല്ലാവരെയും കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

 

Related Articles

Back to top button