KeralaLatestThiruvananthapuram

ഒരു അത്ഭുതം സംഭവിക്കാം: ജഗതി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍

“Manju”

സ്റ്റാഫ്  പ്രതിനിധി

തിരുവനന്തപുരം : മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തില്‍ അത്ഭുതം സംഭവിക്കാനുള്ള സാധ്യത വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ് കുമാറാണ് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത വെളിപ്പെടുത്തിയത്.

ഒരു അത്ഭുതം സംഭവിച്ച്‌, പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാധ്യത’യുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി രാജ്കുമാര്‍ വ്യക്തമാക്കുന്നു.

നല്ല ലക്ഷണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വളരെ പതുക്കയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. സന്തോഷം ആണെങ്കിലും ദു:ഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. രാജ്കുമാര്‍ പറയുന്നു.

Related Articles

Back to top button