AlappuzhaKeralaLatest

ദുരിതാശ്വാസത്തില്‍ പങ്കാളിയായ വയോധികന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം

“Manju”

അനൂപ് എം.സി.

മാവേലിക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായ തെരിവില്‍ അന്തിയുറങ്ങുന്ന കുട്ടപ്പന് മോട്ടോര്‍വാഹനവകുപ്പ് ഓണസദ്യയും സമ്മാനങ്ങളും നല്‍കി ആദരിച്ചു. മാവേലിക്കര ജോയിന്റ് ആര്‍.ടി.ഒ എം.ജി.മനോജിന്റെ നേതൃത്വത്തില്‍ ആര്‍.ടി.ഒ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുട്ടപ്പന്‍ ചേട്ടന് എന്നും പ്രീയപ്പെട്ടതായ റേഡിയോയും ഓണക്കോടിയുമാണ് മോട്ടോര്‍ വാഹന വകുപ്പ് സമ്മാനമായി നല്‍കിയത്.

കുട്ടപ്പന്‍ ചേട്ടനൊപ്പം മാവേലിക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് അന്തിയുറങ്ങുന്ന തമ്പി എന്ന വയോധികനും ഓണക്കോടിയും സദ്യയും നല്‍കി. സാമൂഹിക പ്രവര്‍ത്തകരായ ഡോ.ശാമുവേല്‍, റജി ഓലകെട്ടി, ഡി.അഭിലാഷ്, എം.വി.ഐമാരായ കെ.ജി.ബിജു, എസ്.സുബി, എ.എം.വി.ഐമാരായ കുര്യന്‍ജോണ്‍, ശ്യാംകുമാര്‍, ജയറാം എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നിരാലംബര്‍ക്ക് ഭക്ഷണപൊതി വിതരണം ചെയ്യുന്നതിനിടെ റേഡിയോയിലൂടെ ദുരിതാശ്വാസ നിധി ശേഖരണത്തിന്റെ വാര്‍ത്ത അറിഞ്ഞ് തന്റെ കൈവശം ഉണ്ടായിരുന്ന 341 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനായി കുട്ടപ്പന്‍ ചേട്ടന്‍ മോട്ടോര്‍ വാഹന വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുകയുടെ രസീതും ആ തുകയുടെ ഇരട്ടി തുകയും അദ്ദേഹത്തിന്റെ മനസിന്റെ നന്മ കണക്കാക്കി മോട്ടോര്‍വാഹനവകുപ്പ് തിരികെ നല്‍കുകയും മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button