KeralaLatest

10 വര്‍ഷം; നാട്ടുകാരുടെ പൊന്നോമനയാണ് ഈ കെഎസ്ആര്‍ടിസി ബസ്

നാട്ടുകാരെല്ലാം ചേര്‍ന്ന് ബസ് കഴുകും

“Manju”

പാമ്പാടി : ഒരു കെഎസ്ആര്‍ടിസി ബസിനെ സ്‌നേഹിക്കുന്ന നാട്. സര്‍വീസ് തുടങ്ങി 10 വര്‍ഷം പൂര്‍ത്തിയാക്കിയ കെഎസ്ആര്‍ടി. ബസിനെ ഹാരം അണിയിച്ചും കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഉപഹാരവും കെഎസ്ആര്‍ടിസി ഓഫിസ് ജീവനക്കാര്‍ക്ക് ലഡുവും സമ്മാനിച്ചാണ് 10 ാം വാര്‍ഷികം ആഘോഷിച്ചത്. നാട്ടുകാരെല്ലാം ചേര്‍ന്ന് ബസ് കഴുകി കൊടുക്കുന്നതും ഇവിടെ പതിവാണ്. ആര്‍ എകെ 993 നെടുംകുന്നം- കോട്ടയം റോഡില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസ്സാണ് ജനങ്ങളുടെ ചങ്കായി മാറിയത്.

ഗ്രാമസേവിനി റസിഡന്റ് അസോസിയേഷന്റെ പരിശ്രമഫലമായി കോട്ടയം- പാമ്പാടി- നെന്മല, കുമ്പന്താനം- കങ്ങഴ വഴിയുള്ള ബസ് ആരംഭിച്ചിട്ട് 10 വര്‍ഷമായി. ഈ ഭാഗത്തേക്ക് പൊതുഗതാഗതമില്ലാത്തതിനാല്‍ നാാട്ടുകാര്‍ക്ക് ഏറെ സഹായകരമാണ് ഈ ബസ്. ബസ് നല്ല ലാഭത്തിലാാണ് ഓടുന്നത്. ബസ് കഴുകി വൃത്തിയാക്കുക, യാത്രക്കാര്‍ക്ക് സാനിിറ്റൈസര്‍ നല്‍കുക, ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക, യാത്രക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് എന്നിവയും ഗ്രാമസേവിനി നടത്തുന്നുണ്ട്. 10 വര്‍ഷത്തെ പ്രതീകമായി 10 വര്‍ണ ബലൂണുകളും പറത്തി.

Related Articles

Back to top button