India

ഈദ് പെരുന്നാള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അമൃതസര്‍

“Manju”

അമൃതസര്‍: രാജ്യം മുഴുവന്‍ കൊറോണ നിയന്ത്രണത്തില്‍ കഴിയുമ്പോള്‍ ഈദ് പെരുന്നാളാഘോഷത്തില്‍ ചിലയിടങ്ങളില്‍ വലിയ തോതില്‍ നിയമലംഘനം നടന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ അമൃതസറില്‍ ഒരു മസ്ജിദില്‍ പെരുന്നാള്‍ നമസ്കാരത്തിന് അഞ്ഞുറിലേറെ പേരെ പങ്കെടുപ്പിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

പഞ്ചാബില്‍ ലോക്ഡൗണ്‍പ്രഖ്യാപിച്ചശേഷമാണ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടത്. പളളികളുടെ ചുമതലയുളള ഇമാമുമാർക്കെല്ലാം പ്രത്യേകനിര്‍ദ്ദേശം കൊടുത്തിട്ടും യാതൊരു സമൂഹിക അകലവും പാലിക്കാതെ എങ്ങനെ വിശ്വാസികളെ പള്ളിയില്‍ നിസ്ക്കരിക്കാന്‍ അനുവദിച്ചു എന്നതാണ് പരാതിക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.

പരാതി ശ്രദ്ധയില്‍പെട്ടപ്പോള്‍ തൊട്ടടുത്തള്ളവര്‍ മാത്രം പള്ളിയിലെത്തിയാല്‍ മതി എന്ന നിര്‍ദ്ദേശ കൊടുത്തതായാണ് ഇമാമായ മുഹമ്മദ് ഡാനിഷ് അറിയിച്ചത്. അതേസമയം ഹൈദരാബാദ്, ഡല്‍ഹി എ്ന്നീ നഗരങ്ങളിലെ വലിയ പള്ളികളിലൊന്നും നമസ്കാരം അനുവദിക്കപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button