IndiaLatest

ഗര്‍ഭിണിയായ ആദിവാസിയുവതിയെ ഡോളിയില്‍ ചുമന്ന് ബന്ധുക്കള്‍

“Manju”

ഹൈദരാബാദ്: ആശുപത്രിയിലെത്തിക്കാന്‍ റോഡ് സൗകര്യമോ ആംബുലന്‍സോ ഇല്ലാത്തതിനെ തുടര്‍ന്നാണ് രണ്ട് കിലോമീറ്റര്‍ ഗര്‍ഭിണിയായ ആദിവാസിയുവതിയെ ഡോളിയില്‍ ചുമന്ന് ബന്ധുക്കള്‍. ആന്ധ്രാപ്രദേശിലാണ് സംഭവം.

ഇരുപത്തൊന്നുകാരിയായ വെങ്കട കുമാരിയെയാണ് ആശുപത്രിയിലേക്ക് ഡോളിയില്‍ ചുമന്ന് കൊണ്ടുപോയത്. ആന്ധ്രായുടെയും ഒഡീഷയുടെയും അതിര്‍ത്തി പ്രദേശത്തുള്ള ചൗദേപല്ലേ ആദിവാസി വിഭാഗത്തില്‍പ്പെട്ടതാണ് കുമാരി. ഉള്‍പ്രദേശങ്ങളില്‍ മതിയായ സൗകര്യമില്ലെന്ന് ഏറെ നാളുകളായി ഇവര്‍ പറയുന്നുണ്ട്. അവശ്യ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നല്ലൊരു റോഡുപോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

Related Articles

Back to top button