InternationalLatest

ചൊവ്വയില്‍ ശബ്ദത്തിന് വേഗത കുറവാണെന്ന് പഠനം

“Manju”

പാരിസ് : ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൊവ്വയില്‍ ശബ്ദത്തിന് വേഗത കുറവാണെന്ന് പഠനം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സിവിയറന്‍സിന്റെ മൈക്രോഫോണുകളാണ് ശബ്ദം പകര്‍ത്തിയത്. ഇതില്‍ നിന്നുമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.

സെക്കന്‍ഡില്‍ 240 മീറ്റര്‍ വേഗത്തിലാണ് ചൊവ്വയില്‍ ശബ്ദം സഞ്ചരിക്കുന്നത്. ഭൂമിയില്‍ 343 മീറ്ററാണ് വേഗം. രണ്ടു വേഗത്തിലാണ് ഗ്രഹത്തില്‍ ശബ്ദം സഞ്ചരിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു. ചൊവ്വയുടെ അന്തരീക്ഷം 95 ശതമാനവും കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം നിറഞ്ഞത് കൊണ്ടാകാം ശബ്ദത്തിന്റെ വേഗം കുറയുന്നത് എന്ന് ഗവേഷകര്‍ പറയുന്നു.

ആദ്യമായാണ് ചൊവ്വയില്‍നിന്നുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത്. 1999-ലും 2008-ലും നടത്തിയ ശബ്ദം ശേഖരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

Related Articles

Back to top button