IndiaLatest

എസ്‌.ബി.ഐ. എ.ടി.എമ്മില്‍ നിന്ന്‌ ഒ.ടി.പി. വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം

“Manju”

ശ്രീജ.എസ്

എസ് ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ 24 മണിക്കൂറും ഒടിപിയുടെ അടിസ്ഥാനത്തില്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം.

മുന്‍പ് വൈകിട്ട് 8 മുതല്‍ രാവിലെ 8 വരെയായിരുന്നു ഒടുപിയുടെ അടിസ്ഥാനത്തില്‍ പണം പിന്‍വളിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് ഒടിപി രീതി പ്രയോജനപ്പെടുത്തേണ്ടത്.അതേസമയം, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ ഒടിപി സംവിധാനം ഉണ്ടാവുന്നതല്ല.

Related Articles

Back to top button