IndiaKeralaLatest

കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി മെട്രോ സര്‍വീസ് സെപ്റ്റംബര്‍ ഏഴിന് പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. സര്‍വീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും മാറ്റമുണ്ട്. രാവിലെ 7 മുതല്‍ രാത്രി 8 വരെയാണ് സര്‍വീസ് നടത്തുക. തിരക്കുകള്‍ കൂടിയാല്‍ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകള്‍ ആലുവയിലും മുട്ടത്തും സജ്ജമാക്കും. ശീതീകരണ സംവിധാനം ഒഴിവാക്കി ആയിരിക്കും മെട്രോ സര്‍വീസ് പുനരാരംഭിക്കുക..
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമായി പ്രഖ്യാപിച്ച അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് മെട്രോ റെയില്‍ സ‍ര്‍വീസിന് അനുമതി നല്‍കിയത്.

Related Articles

Back to top button