IndiaLatest

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്; വളര്‍ച്ചയില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ വരുമാനത്തില്‍ വന്‍ വളര്‍ച്ച. എക്കാലത്തെയും മികച്ച വരുമാനമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നായി 26,500 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. കണക്കുകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി എച്ച്‌എഎല്ലിനെ അഭിനന്ദിച്ചു.

‘അസാധാരണം! ശ്രദ്ധേയമായ തീക്ഷ്ണതയ്‌ക്കും അഭിനിവേശത്തിനും എച്ച്‌എഎല്ലിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ 24,620 കോടി രൂപയുടെ വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 2022-23 കാലയളവില്‍ എച്ച്‌എഎല്‍ ഓരോ ഓഹരിയ്‌ക്കും 40 രൂപ വീതം ഇടക്കാല ലാഭവിഹിതവും നല്‍കി.

ഭൗമ-രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മൂലം വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും കമ്പനിയ്‌ക്ക് വളര്‍ച്ച കൈവരിക്കാനായെന്ന് എച്ച്‌എഎല്‍ സിഎംഡി ബി. അനന്തകൃഷ്ണന്‍ പറഞ്ഞു. 2023 മാര്‍ച്ച്‌ അവസാനത്തോടെ കമ്പനിയുടെ കരാറുകളില്‍ നിന്നും ഏകദേശം 82,000 കോടി രൂപ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. 26,000 കോടി രൂപയുടെ പുതിയ കരാറുകളാണ് 2022-23 കാലഘട്ടത്തില്‍ ലഭിച്ചത്. 70 എച്ച്‌ടിടി-40, 6 ഡിഒ-228 എയര്‍ക്രാഫ്റ്റുകള്‍ പിഎസ്‌എല്‍വി വിക്ഷേപണ വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ കരാറും എച്ച്‌എഎല്ലിന് ലഭിച്ചിരുന്നു. ഡിഫന്‍സ് ഉപഭോക്താക്കളില്‍ നിന്നായി ഏകദേശം 25,000 കോടി രൂപ ലഭിച്ചതോടെ കമ്പനിയുടെ പണമൊഴുക്ക് ഗണ്യമായി മെച്ചപ്പെട്ടു. ഐടിഎടിയുടെ അനുകൂല തീരുമാനത്തിന്റെ ഫലമായി 542 കോടി രൂപയുടെ പലിശ ഉള്‍പ്പെടെ 1,798 കോടി രൂപയുടെ ആദായനികുതി റീഫണ്ട് ലഭിച്ചു.

Related Articles

Back to top button