IndiaLatest

അതിര്‍ത്തിയിലെ സ്ഥിതി ഗൗരവതരം: കരസേനാ മേധാവി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ല്‍ യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്നു ക​ര​സേ​നാ​ മേ​ധാ​വി ജ​ന​റ​ല്‍ എം.​എം. ന​ര​വ​നേ. ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ല​ഡാ​ക്കി​ലെ​ത്തി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യ്ക്കാ​ണു സൈ​ന്യം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൈനികരുടെയെല്ലാം ആത്മവീര്യവും ആരോഗ്യവും വളരെ ഉയര്‍ന്നതാണെന്നും ഏതുവെല്ലുവിളിയും നേരിടാന്‍ അവര്‍ സജ്ജരാണെന്നും നരവണെ പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കാന്‍ സൈനിക-നയതന്ത്ര തലങ്ങളില്‍ എല്ലാ പരിശ്രമവും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര-വ്യോമ അതിര്‍ത്തിരക്ഷാസേനാ തലവന്മാര്‍ പോര്‍മുഖങ്ങളില്‍ നേരിട്ടെത്തി ഇന്ത്യന്‍ സൈന്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.

Related Articles

Back to top button